യുനീഖ് നഴ്സസ് ഫുട്ബാളിലെ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ് ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് മിസയിദ് എം.ഐ.സി സ്റ്റേഡിയത്തിൽ സമാപനം. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് 10 ടീമുകളിലായി 120 നഴ്സുമാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ഖത്തർ റെഡ് ക്രെസന്റ് ഹെൽത്ത് സെന്ററിലെ മെഡിക്കോസ് എഫ്.സി ജേതാക്കളും ഹമദ് ഹോസ്പിറ്റലിലെ എസ്ദാൻ എഫ്.സി റണ്ണർ അപ്പും ആയി.
െപ്ലയർ ഓഫ് ദ ടൂർണമെന്റ് ആയി എസ്ദാൻ എഫ്.സിയിലെ സാദിഖിനെയും ബെസ്റ്റ് ഗോൾ കീപ്പറായി മെഡിക്കോസ് എഫ്.സിയിലെ ഷഫീറിനെയും തെരഞ്ഞെടുത്തു. യുനീഖ് സ്പോർട്സ് മേധാവി നിസാർ ചെറുവത്ത് സമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ സംഗ് പാൽ വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും കൈമാറി.
ഐ.ബി.പി.സി മാനേജർ അനീഷ് ജോർജ്, എ.എഫ്.സി ഫുട്ബാൾ കോച്ച് ഹാൻസൺ ജോസഫ്, യുനീഖ് പ്രസിഡന്റ് മിനി സിബി, സെക്രട്ടറി സാബിദ് പാമ്പാടി, ഫുട്ബാൾ കോഓഡിനേറ്റർ സലാഹ് പട്ടാണി എന്നിവർ മെഡലുകൾ സമ്മാനിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങൾ നടത്തി. ധന്യ, ജാൻസി എന്നിവർ നേതൃത്വം നൽകി. അജ്മൽ ഷംസ് നന്ദി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.