നോ​മ്പു​തു​റ​ക്കാ​ൻ റോ​ഡി​ൽ ഓ​വ​ർ​സ്പീ​ഡ് വേ​ണ്ട...

ദോ​ഹ: വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ഫ്താ​റി​ന് ല​ക്ഷ്യ സ്ഥാ​ന​ത്തെ​ത്താ​ൻ റോ​ഡി​ൽ അ​മി​ത വേ​ഗ​ത വേ​ണ്ട​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ​നോ​മ്പ് തു​റ​ക്കാ​നും, പു​ല​ർ​ച്ചെ നോ​മ്പു നോ​ൽ​ക്കാ​നു​മു​ള്ള സ​മ​യ​ത്ത് റോ​ഡു​ക​ളി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഏ​തു സ​മ​യ​വും, പ​രി​ധി​യി​ൽ ക​വി​ഞ്ഞ വേ​ഗ​ത പാ​ടി​ല്ലെ​ന്നും, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ്വ​ന്തം ജീ​വ​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഇ​ത് അ​പാ​യ​മാ​യി മാ​റു​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ നോ​മ്പു തു​റ​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ഇ​ഫ്താ​ർ സ​മ​യ​മാ​യാ​ൽ വാ​ഹ​നം നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കു ചെ​യ്ത് നോ​മ്പു തു​റ​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​തം. ക്ഷീ​ണം, ത​ല​ക​റ​ക്കം, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക. കാ​ര​ണം ഇ​ത്ത​രം അ​വ​സ്ഥ​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ അ​ശ്ര​ദ്ധ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കും.

റ​മ​ദാ​നി​ൽ പൊ​തു​വെ വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് റോ​ഡ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത്. ഓ​ഫി​സു​ക​ളി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞും തി​ര​ക്കു പി​ടി​ച്ച് വീ​ടു​ക​ളി​ലേ​ക്കും റൂ​മു​ക​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​യും, ഷോ​പ്പി​ങ് ക​ഴി​ഞ്ഞു​ള്ള ധി​റു​തി പി​ടി​ച്ച യാ​ത്ര​യു​മെ​ല്ലാം റോ​ഡി​ലെ തി​രി​ക്കി​നും കാ​ര​ണ​മാ​കു​ന്നു. മു​ൻ​ക​രു​ത​ലും ത​യാ​റെ​ടു​പ്പു​മാ​യി ഇ​ത്ത​ര​ത്തി​ലെ തി​ര​ക്കു​പി​ടി​ച്ച ഓ​ട്ടം ഒ​ഴി​വാ​ക്കാ​വു​ന്ന​ത്.

അ​തേ​സ​മ​യം കാ​ൽ​ന​ട​ക്കാ​ർ റോ​ഡ്, സി​ഗ്ന​ൽ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന് മു​മ്പ്, ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ട​യാ​ള​പ്പെ​ടു​ത്തി​യ ക്രോ​സി​ങ് സോ​ണു​ക​ളി​ൽ മാ​ത്രം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യും വേ​ണ​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദ​മാ​ക്കി. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കി​ച്ച് രാ​ത്രി​യി​ൽ, റ​സി​ഡ​ൻ​ഷ്യ​ൽ പ​രി​സ​ര​ങ്ങ​ളി​ലെ ഉ​ൾ റോ​ഡു​ക​ളി​ൽ കു​ട്ടി​ക​ളെ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പ​ക​രം, നി​യു​ക്ത പാ​ർ​ക്കു​ക​ളി​ലോ പ്ലേ ​ഗ്രൗ​ണ്ടു​ക​ളി​ലോ മാ​ത്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Ministry of Transport issues road safety guidelines during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.