അണ്ടർ 20 ഏഷ്യൻ കപ്പിൽ ചൈന ഖത്തർ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range യൂത്ത് ഫുട്ബാൾ: ഖത്തറിന് തോൽവി
ദോഹ: ചൈനയിൽ കിക്കോഫ് കുറിച്ച അണ്ടർ 20 ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിന് തോൽവി. ആതിഥേയരായ ചൈനക്കെതിരെ 2-1നായിരുന്നു ഖത്തർ കീഴടങ്ങിയത്.
ഗ്രൂപ് ‘എ’യിലെ മത്സരത്തിൽ 17ാം മിനിറ്റിൽ കു ജിവൻ, 21ാം മിനിറ്റിൽ ലിയു ചെങ്യു എന്നിവർ നേടിയ ഗോളിലൂടെ ചൈന ലീഡ് നേടി.
55ാം മിനിറ്റിൽ മുഹമ്മദ് ഹനി ഖത്തറിനായി ആശ്വാസ ഗോൾ നേടിയെങ്കിലും വിജയം പിടിക്കാൻ കഴിഞ്ഞില്ല. മലയാളി താരം തഹ്സിൻ മുഹമ്മദും ഖത്തറിനായി കളത്തിലിറങ്ങിയിരുന്നു.
15ന് ആസ്ട്രേലിയക്കെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.