ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 72ാം സെഷൻ പ്രസിഡൻറ് മിറോസ്ലാവ് ലാജ്കാക്കും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തി. മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഖത്തറും ഐക്യ രാഷ്ട്രസഭയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യത്തിലേക്കുള്ള 2030 അജണ്ടക്ക് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും നിരവധി മേഖലകളിലെ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതിൽ ഖത്തർ പ്രതിജ്്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി ഉറപ്പു നൽകി. ഇതിന് ലാജ്കാക്ക് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.