ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച രണ്ടുപേർ കൂടി മരിച്ചു. ഇേതാടെ ആകെ മരണം ആറായി. 74കാരനാണ് ചൊവ്വാഴ്ച മരിച ്ച ഒരാൾ. ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
59 വയസ്സുള്ള മറ്റൊരാളും ചൊവ്വാഴ്ച മരണപ്പെട്ടു. ദീർഘകാലമായി മറ്റ് അസുഖങ്ങളുള്ള വ്യക്തിയുമായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച 225 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തി നേടി. ഇതോടെ ആകെ 150 പേർക്ക് രോഗം ഭേദമായി. നിലവിലുള്ള ആകെ 1901 രോഗികളാണുള്ളത്. ഇതുവരെ ആകെ രോഗംപിടിെപട്ടത് 2057 പേർക്കാണ്. ഭേദമായവരും മരിച്ചവരും അടക്കമാണിത്.
പുതുതായി രോഗം ബാധിച്ചവർ ഇൗയടുത്ത് ഖത്തറിലേക്ക് തിരിച്ചെത്തിയവരും നേരത്തെ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ഇതിൽ സ്വദേശികളും പ്രവാസികളും ഉൾെപ്പടും. ചൊവ്വാഴ്ച മാത്രം 3710പേർക്ക് രോഗപരിശോധന നടത്തി. ഇതുവരെ 41,818 പേർക്കാണ് ആകെ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.