ലുലു ഹൈപ്പർമാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റിവൽ ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ റോഷൻ സിതാര ഖാൻ അസാർദ് ഉദ്ഘാടനം ചെയ്യുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവർ സമീപം
ദോഹ: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റിവലിന് തുടക്കം. ശ്രീലങ്കൻ ഭക്ഷ്യ ഉൽപന്നങ്ങൾ, കാർഷിക -ജൈവ ഉൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ആകർഷകമായ വിലക്കിഴിവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 10 വരെ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ‘ടേസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റിവൽ നീണ്ടുനിൽക്കും. ശ്രീലങ്കയുടെ 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ലുലു ഗ്രൂപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഭക്ഷണരീതികളും ഖത്തറിലെ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തേയില, പഴവർഗങ്ങൾ, പച്ചക്കറികൾ, ഓർഗാനിക് ഉൽപന്നങ്ങൾ എന്നിവയുടെ വലിയ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊളംബോ ആസ്ഥാനമായുള്ള ലുലുവിന്റെ കയറ്റുമതി കേന്ദ്രമായ 'യാസ് ലങ്ക' വഴിയാണ് ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കുന്നത്. ഇതിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ഉഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നു.
ബർവ സിറ്റിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ റോഷൻ സിതാര ഖാൻ അസാർദ് ഉദ്ഘാടനം ചെയ്തു. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടറും ചീഫ് സസ്റ്റൈനബിലിറ്റി ഓഫിറുമായ ഡോ. മുഹമ്മദ് അൽത്താഫ്, ലുലു മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ദിനു ഡാൻസ് അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച ശ്രീലങ്കൻ നാടൻ കലാരൂപങ്ങൾ ശ്രദ്ധേയമായി. തുടർന്ന് സ്പോർട്സ് -ആക്ടീവ് വെയർ ബ്രാൻഡായ GIEO Active ലസിത് മലിംഗ ലോഞ്ച് ചെയ്തു. ഈ ബ്രാൻഡ് ഉടൻ ലുലു ഹൈപ്പർമാർക്കറ്റ് ഐൻ ഖാലിദിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.