ദോ​ഹ​യി​ലെ​ത്തി​യ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രി​ഡ​റി​ക് മെ​ർ​സി​നെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രി​ഡ​റി​ക് മെ​ർ​സും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മീ​രി ദി​വാ​നി​ലാ​ണ് ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

കൂ​ടി​ക്കാ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ, ജ​ർ​മ​ൻ ചാ​ൻ​സ​ല​റെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും അ​മീ​ർ സ്വാ​ഗ​തം ചെ​യ്തു. സാ​മ്പ​ത്തി​കം, നി​ക്ഷേ​പം, വ്യാ​പാ​രം, ​ഊ​ർ​ജം, ​സൈ​നി​ക സ​ഹ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. കൂ​ടാ​തെ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും വി​ല​യി​രു​ത്തി. സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്ന് അ​മീ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.​

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, വി​വി​ധ മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ർ​മ​ൻ ചാ​ൻ​സ​ല​റു​ടെ ഒ​പ്പ​മു​ള്ള ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘ​വും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ​ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം അ​മീ​റും ചാ​ൻ​സ​ല​റും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. തു​ട​ർ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ​ക്ക് അ​മീ​ർ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Qatar-Germany Cooperation Emir meets with German Chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.