കെ.എം.സി.സി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്
കമ്മിറ്റി യോഗത്തിൽനിന്ന്
ദോഹ: കാസർകോട് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായ സർക്കാർ മെഡിക്കൽ കോളജിന്റെ നിർമാണത്തിനായി അനുവദിച്ച ഫണ്ട് മറ്റൊരു സ്ഥാപനത്തിലേക്ക് വകമാറ്റിയ സംസ്ഥാന സർക്കാറിന്റെ നടപടി പ്രതിഷേധാർഹവും ജനദ്രോഹപരവുമാണെന്ന് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.വർഷങ്ങളായി ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം കാസർകോട് ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗമാണ് സർക്കാർ മെഡിക്കൽ കോളജ്. എന്നാൽ ജനങ്ങളുടെ ഈ അവകാശത്തെ തന്നെ അവഗണിച്ചുകൊണ്ട് ഫണ്ട് വകമാറ്റിയ സർക്കാർ നടപടി ജില്ലയിലെ ജനങ്ങളോടുള്ള തുറന്ന വഞ്ചനയാണ്. ജില്ലയെ അവഗണിക്കുന്ന സർക്കാർ സമീപനം രാഷ്ട്രീയ വിവേചനത്തിന്റെ ഭാഗമാണോ എന്ന് ജനങ്ങൾ സംശയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മെഡിക്കൽ കോളജ് വിഷയത്തിൽ നടക്കുന്ന ജനകീയ സമരങ്ങളെ അവഗണിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ കടവത്തും ജനറൽ സെക്രട്ടറി അബ്ദുൽറഹിമാൻ എരിയാലും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.