നിയാർക്ക് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
ദോഹ: നിയാർക്ക് ഖത്തർ ചാപ്റ്റർ (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ) ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബത്തിനുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നേർച്ചർ ആൻഡ് ഹീൽ സംഘടിപ്പിച്ചു. ഇന്ത്യൽ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ പരിപാടി ഉദ്ഘാടനം ചെയ്തു. നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാനഹാസ് എടോടി അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ്. മെഡിക്കൽ ക്യാമ്പ് ഹെഡ് സിബി മിനി, യുണീഖ് പ്രസിഡന്റ് ബിന്ദു ലിംസൺ എന്നിവർ സംസാരിച്ചു.
നിയാർക്ക് -റിയാദ മെഡിക്കൽ പ്രിവിലേജ് കാർഡ് ഉദ്ഘാടനം റിയാദ മാനേജിങ് ഡയറക്ടർ ഷംസീർ ഹംസ, ഈഷ് സിംഗാൾ എന്നിവർ ചേർന്ന് നിർവഹിച്ചു. നിയാർക്ക് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി ജാഫർ മുനഫാർ സ്വാഗതവും മുസ്തഫ ഈണം നന്ദിയും പറഞ്ഞു.
റാസിഖ്. കെ.വി, ഷഹജർ, മുനീർ ബ്രാഡ്മ, ഡോ. എസ്.കെ. വ്യാസ്, നബീൽ, താഹ ബാർഗൈവ, ഷമീം, യുനീഖ് മെംബർമാർ, സ്നേഹ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.