ഇറാൻ വിദേശകാര്യ മന്ത്രി ദോഹയിൽ; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഖത്തറിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിലവിലെ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഈ ചർച്ചകൾ ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സഹായിക്കുന്ന സമഗ്രമായ കരാറിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ​സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് യോജിച്ച ശ്രമങ്ങൾ ആവശ്യമാണെന്നും നയതന്ത്ര മാർഗങ്ങളിലൂടെ ഭിന്നതകൾ പരിഹരിക്കുന്നതിന് സൗഹൃദ രാജ്യങ്ങളുമായി സഹകര‍ണം തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഇ​റാ​ൻ -​അ​മേ​രി​ക്ക ആ​ണ​വ ച​ർ​ച്ച ഫ​ലം കാ​ണു​ന്ന​താ​യാണ് സൂ​ച​ന. ച​ർ​ച്ച സൗ​ഹാർദപ​ര​വും മി​ക​ച്ചതുമാണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ച​ർ​ച്ച​ക്കു​ശേ​ഷം പ്ര​തി​ക​രി​ച്ചിരുന്നു. ഇ​റാ​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​തി​നും പു​രോ​ഗ​തി സാ​ധ്യ​മാ​യ മേ​ഖ​ല​ക​ൾ തി​രി​ച്ച​റി​യാനും അമേരിക്കയുമായുള്ള ​ച​ർ​ച്ച​ക​ൾ സ​ഹാ​യ​ക​ര​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Tags:    
News Summary - Iranian Foreign Minister in Doha; meets Qatari Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.