ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷം; കെ.​എം.​സി.​സി ഖ​ത്ത​ർ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ ടൗ​ണി​ൽ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 10ന് ​കെ.​എം.​സി.​സി ഖ​ത്ത​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കാ​യി​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന നേ​താ​ക്ക​ൾ, ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത സം​ഗ​മ​ത്തി​ൽ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി. ഐ.​ബി.​എ​ൻ അ​ജ്‌​യാ​ൻ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് മു​ൻ​വ​ശ​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ടം​വ​ലി, ഫു​ട്ബാ​ൾ, ഷൂ​ട്ടൗ​ട്ട്, ക്രി​ക്ക​റ്റ് ബോ​ൾ ഔ​ട്ട്, മെ​ഗാ മ്യൂ​സി​ക്, ല​ക്കി കോ​ർ​ണ​ർ, കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും വി​വി​ധ സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റീ​സ് എ​ന്നി​ങ്ങ​നെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം, മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് പ്ര​ദ​ർ​ശ​നം, ഫി​റ്റ്ന​സ് ട്രെ​യി​നി​ങ് സെ​ഷ​ൻ, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ബാ​ബു വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു നാ​സ​ർ നാ​ച്ചി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - National Sports Day Celebration; KMCC Qatar Friendly Matches in Asian Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.