ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിെൻറ ഭാഗമായി അമേരിക്കയിലെ ക്യാമ്പ്ഡേവിഡിൽ ഖത്തറും ഉപരോധ രാജ്യങ്ങളും പങ്കെടുത്ത് കൊണ്ടുള്ള ചർച്ചക്ക് വേദിയൊരുക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അമേരിക്കൻ ടെലിവിഷൻ ചാനലായ സി.ബി.എസ് ഖത്തർ അമീറുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ഏറെ താൽപര്യത്തോട് കൂടിയാണ് താൻ ഇടപെടുന്നതെന്ന് ട്രംപ് തന്നോട് വ്യക്തമാക്കിയതായി അമീർ പറഞ്ഞു. ഉപരോധ രാജ്യങ്ങളുമായുള്ള ചർച്ച ഉടൻ നടക്കുമെന്നാണ് പ്രതീഷിക്കുന്നത്. എന്നാൽ ഇത്തരമൊരു നിർദേശത്തെ സംബന്ധിച്ച് ഉപരോധ രാജ്യങ്ങൾ ഇത് വരെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിനെ സംബന്ധിച്ച് ഏത് തരം ചർച്ചകൾക്കും തങ്ങൾ സന്നദ്ധമാണ്. തുടക്കം തന്നെ ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണ് ഖത്തർ സ്വീകരിച്ചതെന്ന് അമീർ ശൈഖ് തമീം വ്യക്തമാക്കി. തങ്ങളുടെ സുഹൃദ് രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നത് അമേരിക്കക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പ്രസിഡൻറ് ട്രംപിനുള്ളത്. ഇക്കാര്യം അദ്ദേഹം തന്നോട് വ്യക്തമാക്കിയതായും ശൈഖ് തമീം അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യതയെ സംബന്ധിച്ച ചോദ്യത്തിന് അങ്ങിനെയൊന്ന് സംഭവിച്ചാൽ മേഖല വലിയ കുഴപ്പത്തിൽ ചാടുമെന്ന് അമീർ മുന്നറിയിപ്പ് നൽകി. ഉപരോധത്തിന് പിന്നിലെ പ്രധാന കാരണം ഖത്തറിെൻറ സ്വതന്ത്ര നിലപാടുകളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ. രാജ്യത്തിെൻറ പരമാധികാരം എന്ന് പറയുന്നത് അടിസഥാന ഘടകമാണ്. പരമാധികാരം ഒരാൾക്ക് മുന്നിലും അടിയറ വെക്കാൻ കഴിയില്ല. അൽജസീറ ചാനൽ അടച്ച് പൂട്ടുന്ന പ്രശ്നമില്ലെന്നും അമീർ അഭിമുഖത്തിൽ വ്യക്തമാക്കി. സി.ബി.എസ് ന്യൂസിലെ ചാർലി റോസുമായുള്ള ഒരുമണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം ചാനൽ ഇന്ന് സംേപ്രഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.