Posted On
date_range Updated On
date_range തൃപ്രങ്ങോട് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: തൃപ്രങ്ങോട് സ്വദേശി ഖത്തറിൽ നിര്യാതനായി. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠൻ-സുനിത ദമ്പതികളുടെ മകൻ ശ്യാം ജിത് (23) ആണ് ഖത്തറിൽ നിര്യാതനായത്. ജോലിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഖത്തറിൽ ഒരു കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് ഖത്തറിൽ പോയത്. മൃതദേഹം നാളെ രാവിലെ ആറു മണിക്ക് നാട്ടിൽ എത്തിക്കും. സഹോദരങ്ങൾ- ശരത്, നിഷാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.