Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി എൻവയോൺമെന്റ് സ്ട്രീറ്റിൽ നിന്ന് റൗദത്ത് ഉമ്മു ലഖ്ബ സ്ട്രീറ്റിലേക്ക് പോകുന്ന ഭാഗത്ത് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
ഡിസംബർ 31 വരെ ദിവസവും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
റോഡ് അസ്ഫാൽറ്റ് ലെയറിങ് പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.