പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ 'ഭൂകമ്പ സമാനം'; ഖത്തർ പ്രധാനമന്ത്രി

ദോഹ: മധ്യപൂർവേഷ്യൻ മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആവശ്യപ്പെട്ടു.

ന്യൂയോർക്കിൽ ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാധികാരം മാനിക്കപ്പെടുന്ന ഒരു ചട്ടക്കൂട് ആവശ്യമാണെന്നും, ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് ഭീഷണിയാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെ "ഭൂകമ്പത്തോട്" ഉപമിച്ച പ്രധാനമന്ത്രി, പ്രതിസന്ധികളെ ഖത്തർ വിജയകരമായി പ്രതിരോധിച്ചെന്നും വ്യക്തമാക്കി.

വർഷങ്ങളായുള്ള തന്ത്രപരമായ തയാറെടുപ്പുകളിലൂടെ, വിതരണ ശൃംഖലയിലെ തടസ്സങ്ങളെ അതിജീവിക്കാൻ രാജ്യത്തിന് സാധിച്ചു. കപ്പൽ ഗതാഗത തടസ്സങ്ങളും സപ്ലൈ ചെയിൻ തടസ്സങ്ങളും മറികടക്കാൻ ഖത്തർ അടിയന്തരമായി പുതിയ ഷിപ്പിങ് റൂട്ടുകൾ ആരംഭിച്ചു. ബാങ്കിങ്, ഫിനാൻഷ്യൽ സംവിധാനങ്ങൾ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിച്ചതായും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് കരുത്തേകുന്നതിനൊപ്പം, നോർത്ത് ഫീൽഡ് വാതക വികസന പദ്ധതി വഴി ആഗോള ഊർജ വിപണിയിലെ ഖത്തറിന്റെ സ്ഥാനം കൂടുതൽ ഭദ്രമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Middle East conflicts are 'earthquake-like': Qatar Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.