അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ കടന്നുകയറ്റം: പ്രതിഷേധവുമായി ഖത്തർ

ദോഹ: തീവ്ര വലതുപക്ഷ ഇസ്രായേലി മന്ത്രിയും കുടിയേറ്റക്കാരും അധിനിവേശ സേനയുടെ സംരക്ഷണത്തോടെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തിൽ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്ന പ്രകോപനപരമായ നടപടിയാണിത്.

അൽ അഖ്സ മസ്ജിദ് മുസ്ലിങ്ങൾക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. ജെറുസലേമിന്റെയും വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ ഏതൊരു നീക്കവും അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്ന് ഖത്തർ വ്യക്തമാക്കി.

Tags:    
News Summary - Qatar condemns Israeli storming of Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.