ഗൾഫ് മാധ്യമം "ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ദോഹ: നിങ്ങൾ അടിപൊളിയായി ബിരിയാണി പാചകം ചെയ്യുന്ന ആളാണോ ?, ആ ബിരിയാണിയുടെ രഹസ്യക്കൂട്ട് എന്താണ്... രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത, കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ആ ബിരിയാണിയുടെ 'രഹസ്യക്കൂട്ട്' പങ്കുവെച്ചാലോ... എങ്കിൽ കൈനിറയെ സമ്മാനവും സ്വന്തമാക്കാം.

ഖത്തറിലെ മികച്ച പാചക പ്രതിഭകളെ കണ്ടെത്താനായി 'ഗൾഫ് മാധ്യമവും' 'മീഫ്രണ്ടും' സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു - ബ്രാഡ്മാ ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്’ മത്സരത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ തരംഗമായി മാറിയ മത്സരത്തിന്റെ ഖത്തർ എഡിഷനിൽ പങ്കെടുക്കാൻ ആവേശത്തോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. ഇതിനോടകം നൂറു കണക്കിന് ആളുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപരിധിയോ ലിംഗഭേദമോ ദേശവ്യത്യാസമോ ഇല്ലാതെ ഖത്തറിലെ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഗൾഫ് മാധ്യമം ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. നൽകിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് അപേക്ഷിക്കേണ്ടത്.

പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ സെമി ഫൈനലിലേക്കും, അതിൽ നിന്ന് മികവ് പുലർത്തുന്നവർ ഫൈനൽ റൗണ്ടിലേക്കും പ്രവേശിക്കും. ഗ്രാൻഡ് ഫിനാലെ ഒക്ടോബറിൽ നടക്കും. സെയ്ത്തൂൺ റെസ്റ്റാറന്റ്, വിലെഡാ, മദിന പാക്ക് എന്നിവരാണ് ഇവന്റ് പാർട്ണർമാർ. രുചിപ്രേമികൾക്ക് തങ്ങളുടെ പാചകമികവ് തെളിയിക്കാനും ആകർഷകമായ സമ്മാനങ്ങൾ കരസ്ഥമാക്കാനുമുള്ള മികച്ചൊരു അവസരമാണിത്.

Tags:    
News Summary - Gulf Madhyamam Dum Dum Biryani Making Contest Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.