അൽ സുബ്‌റ നക്ഷത്രം ഉദിച്ചു; ഖത്തറിൽ ഇനി ശരത്കാലം

ദോഹ: ഖത്തറിൽ ശരത്കാലത്തിന്റെ വരവറിയിച്ച് അൽ സുബ്‌റ നക്ഷത്രമുദിച്ചു. 13 ദിവസം നീളുന്ന ഈ കാലയളവിൽ പകൽ സമയങ്ങളിൽ ചൂട് തുടരുമെങ്കിലും, രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാലസ്ഥാ വിഭാഗം അറിയിച്ചു.

സുഹൈൽ നക്ഷത്രത്തിന്റെ മൂന്നം ഘട്ടമാണ് അൽ സുബ്റ. അവസാന ഘട്ടമായ അൽ ജബ്ഹ എത്തുന്നതോടെ ചൂട് പൂർണ്ണമായും ഇല്ലാതാകും. കാർഷിക മേഖലയ്ക്കും ഏറെ അനുയോജ്യമായ സമയമാണിത്. ഈ കാലയളവിലാണ് ഈന്തപ്പന നടുവാനും വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യാനും കർഷകർ തെരഞ്ഞെടുക്കുന്നത്.

Tags:    
News Summary - Al-Subra Star Rises: Autumn Arrives in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.