Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: ഫഹദ് ബിൻ ജാസിം ആൽഥാനി സ്ട്രീറ്റിൽ നിന്ന് ജാസിം ബിൻ ഹമദ് സ്ട്രീറ്റിലേക്ക് വരുന്ന ഭാഗത്ത് താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകീട്ടു നാലു മണി മുതൽ പുലർച്ച നാലുമണി വരെയാകും റോഡ് അടച്ചിടുക.
വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ലഭ്യമായ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.