മെക്ദാം ക്യാമ്പിലെ കാലിസ്തെനിക്സ് പാര്‍ക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ മെക്ദാം ക്യാമ്പിലെ കാലിസ്തെനിക്സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. പ്രത്യേക തരത്തിലുള്ള പരിശീലന പാർക്കാണിത്. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്ക് എന്ന നിലയില്‍ ഗിന്നസ് റെക്കോഡും ഈ പാര്‍ക്ക് സ്വന്തമാക്കി. ചടങ്ങില്‍ സാംസ്കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനം അല്‍ അലി, സായുധ സേനയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിെൻറ ഭാഗമായി ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയും വിഡിയോ കോണ്‍ഫറന്‍സ് വഴി ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ആരോഗ്യകരമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതിയായാണ് തുടക്കത്തില്‍ കാലിസ്തെനിക്സിനെ പരിഗണിച്ചിരുന്നത്. പിന്നീടത് ജിംനാസ്റ്റിക്സുമായി ബന്ധമുള്ള തരത്തില്‍ പരിശീലന രീതിയായി പരിണമിച്ചു. ജിംനാസ്റ്റിക്സില്‍നിന്ന് വ്യത്യസ്തമായി ഔട്ട്ഡോറായി പരിശീലിക്കാന്‍ സാധിക്കുന്നതിനാല്‍ സ്ട്രീറ്റ് വര്‍ക്കൗട്ട് എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്.
ഗിന്നസ് റെക്കോഡ് പ്രകാരം ഖത്തറിലെ കാലിസ്തെനിക്സ് പാര്ക്കിന് 1446.72 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. ഫെബ്രുവരി നാലിനുതന്നെ ദോഹയിലെ നാഷനല്‍ സര്‍വിസ് അക്കാദമി ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും ഖത്തര്‍ ദേശീയ ദിനത്തിെൻറ ഭാഗമായി പരിപാടി മാറ്റുകയായിരുന്നു. കാലിസ്തെനിക്സ് പാര്‍ക്കില്‍ ദേശീയ കാലിസ്തെനിക്സ് ടൂര്‍ണമെൻറുകള്‍ നടത്തുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.