ദോഹ: ദേശീയ ദിനാഘോഷങ്ങൾ നടക്കുന്നതിനാൽ, സൂഖ് വാഖിഫ്, അൽ ബിദ്ദ, കോർണിഷ്, വെസ്റ്റ് ബേ ഖത്തർ എനർജി എന്നീ മെട്രോ സ്റ്റേഷനുകളിൽ രാവിലെ 11.30 വരെ നിയന്ത്രണമേർപ്പെടുത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. അതേസമയം, മറ്റ് മെട്രോ സ്റ്റേഷനുകൾ പതിവുപോലെ പ്രവർത്തിക്കും. ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ന് വിവിധ മെട്രോ ലിങ്ക് ബസ് സർവിസ് സേവനങ്ങളിൽ മാറ്റം വരുത്തിയതായും ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
ഒരുക്കങ്ങളുടെ ഭാഗമായി ചില മെട്രോ ലിങ്ക് സേവനങ്ങൾ പുലർച്ചെ അഞ്ചു മണി മുതൽ രാവിലെ 11.30 വരെ മാത്രമേ ലഭ്യമാകൂ. അതേസമയം, M106, M107 ബസുകൾ വെസ്റ്റ് ബേ ഖത്തർ എനർജി സ്റ്റേഷന് പകരം ഡി.ഇ.സി.സി സ്റ്റേഷനിലെ എക്സിറ്റ് 3-ൽ നിന്ന് ആയിരിക്കും സർവിസ് ആരംഭിക്കുക.
ആ സമയം, M 108 മെട്രോ ബസ് സർവിസ് അൽ ബിദ്ദ സ്റ്റേഷനിൽ നിർത്തുന്നതല്ല. M 315 റൂട്ടിലെ ബസുകൾ സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ദോഹ പോർട്ട്, കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സർവിസ് നടത്തില്ല. M 138 ബസ് സർവിസ് പൂർണമായും നിർത്തിവെക്കും.
വെസ്റ്റ് ബേ ഖത്തർ എനർജി മെട്രോ എക്സ്പ്രസ് സേവനങ്ങൾ പുലർച്ചെ അഞ്ചു മണി മുതൽ രാവിലെ 11.30 വരെ ലഭ്യമായിരിക്കില്ല. വെസ്റ്റ് ബേ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ മെട്രോ എക്സ്പ്രസ് യാത്രകൾക്കായി ഡി.ഇ.സി.സി സ്റ്റേഷൻ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. മെട്രോലിങ്ക് റൂട്ടുകൾ, സ്റ്റോപ്പുകൾ, തത്സമയ അപ്ഡേറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി കർവ ജേണി പ്ലാനർ ആപ് ഡൗൺലോഡ് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.