അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 

ഖത്തർ ദേശീയദിനം: അമീർ ആശംസകൾ നേർന്നു

​ദോഹ: ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും താമസക്കാർക്കും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷയും സമൃദ്ധിയും പുരോഗതിയും എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു -ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അമീർ കുറിച്ചു.

ഖത്തർ 54ാമത് ദേശീയ ദിനാഘോഷമാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി ഇന്ന് രാവിലെ ദോഹ കോർണിഷിൽ ദേശീയ ദിന പരേഡ് നടന്നു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ ദേശീയദിന പരേഡ് നടത്തിയത്.

Tags:    
News Summary - Qatar National Day: Emir extends greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.