അ​ൽ ഉ​ലാ ക​രാ​റി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി ഒ​പ്പു​വെ​ക്കു​ന്നു(ഫയൽ ചിത്രം)

അതിർത്തി തുറക്കൽ സ്വാഗതം ചെയ്ത് ആഗോള സമൂഹം

ദോഹ: ഖ​ത്ത​റി​നും സൗ​ദി അ​റേ​ബ്യ​ക്കു​മി​ട​യി​ലു​ള്ള ക​ര, നാ​വി​ക, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന തീ​രു​മാ​ന​ത്തെ പ്ര​ശം​സി​ച്ചും സ്വാ​ഗ​തം ചെ​യ്തും ആ​ഗോ​ള സ​മൂ​ഹം.

ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​തി​ലൂ​ടെ ജി.​സി.​സി​യു​ടെ ഐ​ക്യം പു​നഃ​സ്​​ഥാ​പി​ച്ച​തോ​ടൊ​പ്പം അ​മേ​രി​ക്ക​യു​ടെ താ​ൽ​പ​ര്യം കൂ​ടി​യാ​ണ് ന​ട​പ്പാ​യ​തെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞു. മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നി​ല​നി​ന്നി​രു​ന്ന ഭി​ന്ന​ത​യാ​ണ് പ​രി​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്. തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച് ജ​നു​വ​രി അ​ഞ്ചി​ന് ക​രാ​ർ ഒ​പ്പു​വെ​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നാ​ലി​ന് ത​െ​ന്ന കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​താ​യും ക​ര, നാ​വി​ക, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ്യ​ക്ത​ത വ​ന്നി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള അ​തി​ർ​ത്തി​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ തു​ർ​ക്കി​യും സ്വാ​ഗ​തം ചെ​യ്തു. 2017 ജൂ​ൺ മു​ത​ൽ ആ​രം​ഭി​ച്ച ജി. ​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് പു​തി​യ ഐ​ക്യം സാ​ധ്യ​മാ​ക്കാ​ൻ തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്നും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്​​ഥ​ത​വ​ഹി​ച്ച കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര ക​ക്ഷി​ക​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജി.​സി.​സി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് തു​ർ​ക്കി​യെ​ന്നും ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്​​ഥി​ര​ത​ക്കും തു​ർ​ക്കി വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഭാ​വി​യി​ലും തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​നും ഖ​ത്ത​ർ-​സൗ​ദി അ​തി​ർ​ത്തി​ക​ൾ തു​റ​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ജോ​ർ​ഡ​നും രം​ഗ​ത്തെ​ത്തി. അ​റ​ബ്, ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്​​ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നും പു​തി​യ തീ​രു​മാ​നം കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നും വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്നും ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​യ്മ​ൻ സ​ഫാ​ദി പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നാ​യി മു​ന്നി​ൽ​നി​ന്ന് പ​രി​ശ്ര​മി​ച്ച കു​വൈ​ത്ത് മു​ൻ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് ജാ​ബി​ർ അ​സ്സ​ബാ​ഹിെൻറ​യും തു​ട​ർ​ന്നു അ​ധി​കാ​ര​മേ​റ്റ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് ജാ​ബി​ർ അ​സ്സ​ബാ​ഹിെൻറ​യും പ​രി​ശ്ര​മ​ങ്ങ​ളെ​യും ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് പാ​കി​സ്​​ഥാ​നും രം​ഗ​ത്തെ​ത്തി. അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ്മ​ദ് അ​ബു​ൽ ഗൈ​ത്, ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി 75ാം സെ​ഷ​ൻ പ്ര​സി​ഡ​ൻ​റ് വോ​ൾ​കാ​ൻ ബൊ​സ്​​കീ​ർ എ​ന്നി​വ​രും തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തും പ്ര​ശം​സി​ച്ചും രം​ഗ​ത്തു​വ​ന്നു.

Tags:    
News Summary - The global community welcomes the opening of the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.