ഖത്തർ സയൻറിഫിക്​ ക്ലബിൽ കഹ്​റമ സ്​ഥാപിച്ച ഇലക്​ട്രിക്കൽ കാർ ചാർജിങ്​ സ്​റ്റേഷൻ (ഫയൽ ചിത്രം: പെനിൻസുല)

നഗരം ഹരിതവാഹന യുഗത്തിലേക്ക്​

ദോഹ: ഇനി നഗര ഗതാഗതം പരിസ്​ഥിതിസൗഹൃദ ഹരിതവാഹനങ്ങൾ കൈയടക്കും. 2022 ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായി കാർബൺ രഹിത പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുന്ന രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഖത്തർ അടുക്കുകയാണ്​. രണ്ടു വർഷത്തിനുള്ളിൽ പൊതുഗതാഗത മേഖലയിലെ 25 ശതമാനം ബസുകളും ഇലക്ട്രിക് ആക്കുമെന്നാണ്​ ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിക്കുന്നത്​. പൊതുഗതാഗത ബസുകൾ, സർക്കാർ സ്​കൂൾ ബസുകൾ, ദോഹ മെേട്രാ ഫീഡർ ബസുകൾ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറും. 2030ഓടെ ബസുകളിൽനിന്ന് അപടകരമായ കാർബൺ പുറന്തള്ളുന്നതിെൻറ തോത് വലിയ അളവിൽ കുറക്കുകയാണ്​ ലക്ഷ്യം.

വിഷൻ 2030; ലക്ഷ്യം പരിസ്ഥിതി സൗഹൃദം

വിവിധ സ്​ഥാപനങ്ങളുമായി സഹകരിച്ച് ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഇലക്ട്രിക് വാഹന കർമപദ്ധതി നടപ്പാക്കുകയാണ്. വിഷൻ 2030 ലക്ഷ്യമാക്കി അത്യാധുനിക സംവിധാനങ്ങളോടെ രാജ്യാന്തര നിലവാരത്തിൽ സുരക്ഷിതവും വിശ്വാസ്യതയും പരിസ്​ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനമൊരുക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. 2022 ഫിഫ ലോകകപ്പ് ടൂർണമെൻറിൽ പൊതുഗതാഗതത്തിനായി ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാനാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടെ ഇലക്ട്രിക് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന ആദ്യ ലോകകപ്പെന്ന ഖ്യാതി ഖത്തറിന് അവകാശപ്പെട്ടതാകും. ഫിഫയുടെ ചരിത്രത്തിലെ പ്രഥമ കാർബൺ രഹിത ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പ് കൂടിയായിരിക്കും ഇത്.

രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറി റാസ്​ അബൂ ഫുൻതാസ്​ ഫ്രീസോണിൽ നിർമിക്കുന്നതിനുള്ള കരാറിൽ ഈയടുത്താണ്​ അധികൃതർ ഒപ്പുവെച്ചത്​. ഖത്തർ ഫ്രീസോൺ അതോറിറ്റി (ക്യൂ.എഫ്.ഇസഡ്.എ)യും ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ്​ മൊബിലിറ്റിയും തമ്മിലാണ് കരാർ.

ഗൗസിൻ കമ്പനിയും ഖത്തറിലെ അൽ അത്വിയ്യ മോട്ടോർസ്​ ആൻഡ് േട്രഡിങ്​ കമ്പനിയും ചേർന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്​. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറഞ്ഞ വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കാനുമുള്ള പദ്ധതിയാണ്​ ഇതിലൂടെ യാഥാർഥ്യമാവുക.

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമായി രാജ്യത്തെ പ്രഥമ ഫോട്ടോവേൾട്ടേക്ക് ചാർജിങ്​ സ്​റ്റേഷൻ ഈയടുത്ത്​ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) തുറന്നിരുന്നു. മിസൈമീറിലെ കഹ്റമാ കോംപ്ലക്സിലാണ് സൗരോർജ ചാർജിങ്​ സ്​റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 270 ചതുരശ്രമീറ്റർ വിസ്​തൃതിയിൽ സ്​ ഥാപിച്ചിരിക്കുന്ന സ്​റ്റേഷനിലെ 216 ഫോട്ടോവോൾട്ടേക്ക് പാനലുകൾ വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക. പാനലുകളിൽ നിന്നായി 72 കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.

സ്​റ്റേഷനിൽ രണ്ടു കാറുകൾക്ക് ഒരേസമയം ചാർജ് ചെയ്യാൻ സാധിക്കും. സൗരോർജത്തിെൻറ ഉപയോഗത്തെ േപ്രാത്സാഹിപ്പിക്കുകയും കാർബൺ സാന്നിധ്യം കുറക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് കഹ്​റമ അധികൃതർ പറയുന്നു.

വാഹനചാർജിങ്​ ഉപകരണങ്ങളുടെ സംയോജിത ശൃംഖല സ്ഥാപിക്കും

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്​ ഉപകരണങ്ങളുടെ സംയോജിത ശൃംഖല സ്​ഥാപിക്കുന്നതിന് കഹ്റമയുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഇതുവരെയായി 11 ചാർജിംഗ് പോയൻറുകളാണ് കഹ്റമ സ്​ഥാപിച്ചത്. ഈ വർഷാവസാനത്തോടെ മുപ്പതോളം ചാർജറുകളും അടുത്ത വർഷം 100 ചാർജറുകളും സ്​ഥാപിക്കും. ഒപ്പം, സൗരോർജത്തിെൻറ സഹായത്തോടെ മേഖലയിലെ ഏറ്റവും വലിയ ഇലക്ട്രിക് ചാർജിങ്​ സ്​റ്റേഷൻ സ്​ഥാപിക്കാനുള്ള പദ്ധതിയിലാണ് ഭരണകൂടം. രാജ്യത്തെ എല്ലാ സ്​റ്റേഷനുകളുമായും ബന്ധിപ്പിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.

സമീപഭാവിയിൽ തന്നെ കർവ ടാക്സികൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കാൻ മന്ത്രാലയവും മുവാസലാത്തുമായി സമഗ്രമായ പദ്ധതിയിലെത്തിച്ചേർന്നിട്ടുണ്ട്. ഈ വർഷംതന്നെ 140 ഇലക്ട്രിക് ടാക്സി കാറുകൾ നിരത്തിലിറക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റുമായിരിക്കും ടാക്സി സർവിസ്​ നടത്തുക.

ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾക്ക് ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്​റ്റാൻഡേർഡ്സ്​ ആൻഡ് മെേട്രാളജിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.ആദ്യഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി 100 പാർക്കിങ്​ പോയിൻറുകളാണ് തയാറാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ നിരവധി ഡിപ്പോകളാണ് രാജ്യത്തിെൻറ വിവിധ മേഖലകളിലായി സ്​ഥാപിക്കാനിരിക്കുന്നത്. അറ്റകുറ്റുപ്പണി, ചാർജിങ്​, പാർക്കിങ്​ സൗകര്യങ്ങൾ ഡിപ്പോയിലുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.