ദോഹ: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുത്ത പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കും. സാധാരണ ജുമുഅ നമസ്കാരം നടക്കുന്ന തെരഞ്ഞെടുത്ത പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം ഉണ്ടിയിരിക്കുക. രാവിലെ 5.53 ന് പെരുന്നാൾ നമസ്കാര സമയം ആരംഭിക്കും. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു.
പെരുന്നാൾ നമസ്‌കാരവും ഖുതുബയും ഉൾപ്പെടെയുള്ള മുഴുവൻ ചടങ്ങുകളും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. തുറസ്സായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളിലും മറ്റ് താൽക്കാലിക നമസ്‌കാര ഇടങ്ങളിലും ഇത്തവണ പെരുന്നാൾ നമസ്‌കാരം അനുവദിക്കില്ല. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി ഖുതുബയിൽ പ്രത്യേക പ്രാർത്ഥനകൾ ഉൾപ്പെടുത്താനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.