തണൽ ഖത്തർ ചങ്ങരോത്ത്-വേളം പഞ്ചായത്തുതല പ്രവാസി സംഗമം ഡോ. ഇദ്രീസ്
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, വേളം പഞ്ചായത്തുകളിലെ തണൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഖത്തർ കമ്മിറ്റി നിലവിൽവന്നു. ബിൻഉംറാനിൽ നടന്ന രൂപവത്കരണ യോഗം തണൽ ചെയർമാൻ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. തണൽ സാരഥികളായ നാസർ വടകര, ആഷിഖ് ഖത്തർ, ഹംസക്ക എന്നിവരും സമ്പന്ധിച്ചു. അബ്ദുസമദ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
പി.കെ. നവാസ് മാസ്റ്റർ, കെ.എം. മുഹമ്മദലി, ടി.കെ. റിയാസ് എന്നിവർ സംസാരിച്ചു. നൂറുദ്ധീൻ കുടക്കടവത്ത് പ്രാർഥന നടത്തി.ഖത്തർ തണൽ ചങ്ങരോത്ത്-വേളം സംയുക്ത കമ്മിറ്റി ഭാരവാഹികളായി മാണിക്കോത്ത് അബ്ദുസമദ് (പ്രസി.), മജീദ് ആപ്പറ്റ, ഷമീൽ അഹമ്മദ്, മുനീർ ഒ.കെ, മുഹമ്മദ് എൻ.എം (വൈ പ്രസി.), ബഷീർ കടിയങ്ങാട് (ജനറൽ സെക്രട്ടറി), വി.കെ. അബ്ദുൽ ഹമീദ്, മജീദ് നാദപുരം, സാലിം കെ (സെക്ര.), സുബൈർ ആപ്പറ്റ (ട്രഷ.) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു. ബഷീർ കടിയങ്ങാട് സ്വാഗതവും മജീദ് ആപ്പറ്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.