ഭീകരാക്രമണം; സിറിയൻ ഗവൺമെന്റിന് ഐക്യദാർഢ്യവുമായി ഖത്തർ

ദോഹ: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ​സിറിയൻ ഗവൺമെന്റിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. സംഭവത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനായി സിറിയൻ ഗവൺമെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ച വിദേശകാര്യ മന്ത്രാലയം, ഏത് സാഹചര്യത്തിലും ആക്രമണം, ഭീകരവാദം, കുറ്റകൃത്യങ്ങൾ എന്നിവയെ ഖത്തർ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.

ആരാധനാലയങ്ങളെ ലക്ഷ്യം വെക്കുന്നതിനെയും സാധാരണക്കാരെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സംഭവങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി. ​മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും വിശദമാക്കി.

Tags:    
News Summary - Terrorist attack; Qatar expresses solidarity with the Syrian government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.