ലോകത്തിലെ ഏറ്റവും വലിയ ടെൻറ് ‘അൽ ബയ്ത്​’ അവസാന ഘട്ടത്തിലേക്ക്

ദോഹ: 2022 ലോകകപ്പി​​െൻറ പ്രധാന വേദികളിലൊന്നായ അൽഖോറിലെ അൽ ബയ്ത് സ്​റ്റേഡിയത്തി​​െൻറ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ട​​െൻറ് എന്ന വിശേഷണമുള്ള അൽ ബയ്ത് സ്​റ്റേഡിയത്തി​​െൻറ ഏറ്റവും പുതിയ ചിത്രം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. മേൽക്കൂര നിർമ്മാണം പുരോഗമിക്കുകയാണ്. അൽ വക്റയിലേതിന്​ ശേഷം നിർമാണം പൂർത്തിയാകുന്ന സ്​റ്റേഡിയമായിരിക്കും അൽ ഖോറിലേത്​.

ഖത്തറി​​െൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന തമ്പി​​െൻറ മാതൃകയിലാണ് അൽ ബെയ്ത് സ്​റ്റേഡിയം. മരുഭൂ സഞ്ചാരികൾക്കിടയിൽ ആതിഥേയത്വത്തി​​െൻറ പ്രതീകമായാണ് ഇത്തരം ട​​െൻറുകൾ അറിയപ്പെടുന്നത്. പുരാതന കാലത്ത് നാടോടികൾ താമസിക്കുന്ന ട​​െൻറായ ബെയ്​ത് അൽ ശഹറി​​െൻറ കറുപ്പും വെളുപ്പും നിറങ്ങളാണ് സ്​റ്റേഡിയത്തിന് നൽകുന്നത്. അകലെ നിന്ന് കാണുന്ന ഒരാൾക്ക് ട​​െൻറെന്ന് തോന്നിപ്പിക്കും വിധമാണ് നിർമ്മാണം. 60000 ഇരിപ്പിടമുണ്ട്​. ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെയാണ് നടക്കുക. ലോകകപ്പിന് ശേഷം സ്​റ്റേഡിയത്തിലെ മുന്തിയ ഇനം സീറ്റുകൾ നീക്കുകയും വികസ്വര രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി നൽകും. 10 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് നിർമ്മിക്കുന്ന സ്​റ്റേഡിയത്തിന് ചുറ്റുമായി മാളുകൾ, ആശുപത്രി സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അൽഖോറിലെയും ദഖീറയിലെയും ജനങ്ങൾക്ക് കൂടി ഭാവിയിൽ ഉപകാരപ്പെടും വിധമാണ് സ്​റ്റേഡിയവും അനുബന്ധ വികസന പദ്ധതികളും രൂപപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ–ഒമാൻ സംയുക്ത സംരംഭമായ സലീനി ഇംപ്രജിലോ ഗ്രൂപ്പാണ് സ്​റ്റേഡിയത്തി​​െൻറ നിർമ്മാണം.

Tags:    
News Summary - tent-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.