Posted On
date_range Updated On
date_range ഹജ്ജ് യാത്രയയപ്പ് നൽകി
ദോഹ: ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന കിംസ് ഖത്തർ മുൻ പ്രസിഡന്റ് താഹാ വലിയവീട്ടിലിനും കുടുംബത്തിനും കിംസ് ഖത്തർ യാത്രയയപ്പ് നൽകി. റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ഹജ്ജിന്റെ പ്രാധാന്യവും ഹജ്ജ് അനുഭവങ്ങളും എസ്.എ. സൈഫുദ്ദീൻ വിശദീകരിച്ചു. അനസ് മൈതീൻ, നിസാമുദ്ദീൻ, സുഹൈൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഹീർ അബ്ദുൽ കരീം സ്വാഗതവും ഹബീബ് ഈരാറ്റുപേട്ട നന്ദിയും പറഞ്ഞു. താഹാ വലിയവീട്ടിൽ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.