ദോഹ: പാക് ഷമാ സ്കൂൾ സംഘടിപ്പിച്ച നാലാമത് 'അൽ നൂർ' ഖുർആൻ മനഃപാഠ മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിൽ ഇസ്സ മറിയം (കെ.ജി), ആയിഷ സമ്രീൻ (ഗ്രേഡ് 7 - ലെവൽ 3), മുഹമ്മദ് അഫാൻ (ഗ്രേഡ് 11 - ലെവൽ 5)എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ ഷെസ ഷെഫീഖ് അബ്ദുറഹ്മാൻ (കെ.ജി) വിധികർത്താക്കളുടെ പ്രത്യേക അംഗീകാരവും കരസ്ഥമാക്കി.
വിദ്യാർഥികളുടെ മികവും ഖുർആൻ പാരായണത്തിലെ പ്രാവീണ്യവും മികച്ച വിജയം നേടാൻ സാധിച്ചു.
വിദ്യാർഥികളുടെ പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് വിജയമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകരുടെ മാർഗനിർദേശങ്ങളും മാതാപിതാക്കളുടെ പിന്തുണയുമാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായകമായതെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.