മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി

ജിദ്ദ: പാലക്കാട് മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ജിദ്ദയിൽ നിര്യാതനായി. ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ജിദ്ദയിലെ അൽ തഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ഖബറടക്കും. പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്.

Tags:    
News Summary - Mannarkkad native passes away in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.