ദോഹ: ഖത്തറിൽ സമുദ്രഗതാഗതത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം. ഹമദ് വിമാനത്താവളം മുതൽ ലുസൈൽ വാട്ടർ ഫ്രണ്ട് വരെയാണ് നിയന്ത്രണം. ശനിയാഴ്ച രാത്രി ഒമ്പതു മുതൽ തിങ്കളാഴ്ച രാത്രി ഒമ്പതു വരെയാണ് വിലക്കേർപ്പെടുത്തിയത്.
അറബ് -ഇസ്ലാമിക് അടിയന്തര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ രാജ്യവ്യാപകമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് മന്ത്രാലയം പറഞ്ഞു. കപ്പൽ, ബോട്ട് ഉടമകളോട് ജലയാനങ്ങൾ ഇറക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. ടൂറിസം, മീൻപിടിത്തം, ജെറ്റ് സ്കൂട്ടർ, ജെറ്റ് ബോട്ട് എന്നിവക്കെല്ലാം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.