1. ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം ​കെ​ട്ടി​ട​ത്തി​ൽ ഫ​ല​സ്തീ​ൻ പ​താ​ക തെ​ളി​ഞ്ഞ​പ്പോ​ൾ 2. ദോ​ഹ കോ​ർ​ണി​ഷി​ലെ കൂ​റ്റ​ൻ സ്ക്രീ​നി​ൽ ഫ​ല​സ്തീ​ൻ പ​താ​ക​യു​ടെ ദൃ​ശ്യം

ഖത്തർ: ഫ​ല​സ്തീ​ന് പി​ന്തു​ണ; ദേ​ശീ​യ പ​താ​ക​യ​ണി​ഞ്ഞ് മ്യൂ​സി​യ​ങ്ങ​ൾ

ദോ​ഹ: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ന്ന ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ദേ​ശീ​യ പ​താ​ക​യി​ൽ അ​ല​ങ്ക​രി​ച്ച് ഖ​ത്ത​റി​ന്റെ പ്ര​ധാ​ന കേ​​ന്ദ്ര​ങ്ങ​ൾ. ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​നു കീ​ഴി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് പി​ന്തു​ണ​യു​മാ​യി ചു​വ​പ്പും പ​ച്ച​യും വെ​ള്ള​യും ക​ല​ർ​ന്ന ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞ​ത്.

ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം, ഇ​സ്‍ലാ​മി​ക് മ്യൂ​സി​യം എ​ന്നി​വ​ക്കൊ​പ്പം ദോ​ഹ കോ​ർ​ണി​ഷി​ലെ കൂ​റ്റ​ൻ സ്ക്രീ​നി​ലും ഫ​ല​സ്തീ​ൻ പ​താ​ക തെ​ളി​ഞ്ഞു. ചി​ത്ര​ങ്ങ​ൾ, ഖ​ത്ത​ർ മ്യൂ​സി​യം​സ് ചെ​യ​ർ​പേ​ഴ്സ​നും ഖ​ത്ത​ർ അ​മീ​റി​ന്റെ സ​ഹോ​ദ​രി​യു​മാ​യ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും പ​ങ്കു​വെ​ച്ചു. ‘ഫ​ല​സ്തീ​നെ​യും ജ​ന​ങ്ങ​ളെ​യും ദൈ​വ​മേ, നി​ന്നി​ൽ അ​ർ​പ്പി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ശൈ​ഖ മ​യാ​സ​യു​ടെ ട്വീ​റ്റ്. 

Tags:    
News Summary - Support for Palestine- Museums with national flags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.