ദോഹ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘365 ഡേയ്സ് ഓഫ് ആക്റ്റിവിറ്റി’ പ്രോഗ്രാമിന്റെ ഭാഗമായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പുതിയ ട്രെയിനിങ് റൺ ആരംഭിച്ചു. പൊതുജനങ്ങൾക്കിടയിൽ കായിക പ്രവർത്തനങ്ങളിലും ശാരീരിക ക്ഷമത നിലനിർത്തുന്നതിലും താൽപര്യം വളർത്തുക, പൊതു ഇടങ്ങളിലും പാർക്കുകളിലും ജനങ്ങളെ ആകർഷിച്ച് വ്യായാമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യു.എസ്.എഫ്.എയുടെ നേതൃത്വത്തിൽ 365 ഡേയ്സ് ഓഫ് ആക്ടിവിറ്റി നടപ്പാക്കുന്നത്.
വ്യായാമ പരിശീലന പരിപാടികളുടെ ആദ്യ സെഷൻ അൽ റയ്യാൻ പാർക്കിലെ ഗ്രീൻഫീൽഡിൽ നടന്നു. പ്രായഭേദമന്യേ 60ലധികം പേർ പരിശീലന സെഷനുകളിൽ പങ്കെടുത്തു. ഫെഡറേഷനിലെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഫിറ്റ്നസ് വ്യായാമങ്ങളും പ്രത്യേക പരിശീലനങ്ങളും നൽകി. ഓരോരുത്തരുടെയും ശാരീരികക്ഷമതക്കും കഴിവുകൾക്കും അനുയോജ്യമായ പരിശീലനങ്ങളാണ് ഉൾപ്പെടുത്തിയത്. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് പരിശീലന സെഷനുകൾ തുടരുമെന്നും, കൂടുതൽ പേർക്ക് ഫിറ്റ്നസ് മെച്ചപ്പെടുത്താനും ഗ്രൂപ്പ് ആക്റ്റിവിറ്റികളിൽ പങ്കാളികളാകാനും ഇത് അവസരമൊരുക്കുമെന്നും അധികൃതർ വ്യക്താമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.