വേനൽക്കാല സായാഹ്നങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ, സന്ദർശകർക്കായി ഒരുങ്ങി കതാറയിലെ മനോഹരമായ കടൽത്തീരങ്ങൾ. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിപുലമായ സൗകര്യങ്ങളാണ് സന്ദർശകർക്കായി അധികൃതർ സജ്ജമാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് വേനൽക്കാല സമയക്രമം അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബീച്ച് 3, 4 എന്നിവ രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെയും ഫരീജ് കതാറ (ബീച്ച് 5) വൈകീട്ട് നാലു മുതൽ രാത്രി 10 വരെയും സന്ദർശകർക്ക് പ്രവേശിക്കം. അതേസമയം, നീന്തൽ അടക്കമുള്ള കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾക്ക് സൂര്യാസ്തമയം വരെ മാത്രമേ അനുവാദമുള്ളൂ. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സായാഹ്നം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ കതാറ ബീച്ചിലെത്താം, മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.