സു​ഹൃ​ത്തു​ക്ക​ളു​ടെ ട്രാ​ഫി​ക് പി​ഴ​യൊ​ടു​ക്കാം, ഇ​നി മെ​ട്രാ​ഷി​ലൂ​ടെ

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ട്രാ​ഫി​ക് പി​ഴ​ക​ളും ഇ​നി മു​ത​ൽ ഓ​ൺ​ലൈ​നാ​യി മെ​ട്രാ​ഷി​ലൂ​ടെ അ​ട​ക്കാം. മ​റ്റു​ള്ള​വ​രു​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യൊ​ടു​ക്കാ​ൻ ഇ​നി മെ​ട്രാ​ഷ് ആ​പ്പി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​ധാ​ന മെ​നു​വി​ൽ നി​ന്ന് "ട്രാ​ഫി​ക്" (Traffic) എ​ന്ന ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ർ​ന്ന് "ലം​ഘ​ന​ങ്ങ​ൾ" (Violations) എ​ന്ന​തി​ൽ ക്ലി​ക്ക് ചെയ്ത് "മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ" (Other Vehicle Violations) എ​ന്ന പു​തി​യ ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വാ​ഹ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കി പേ​യ്മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാം. പേ​യ്‌​മെ​ന്റ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ ത​ന്നെ ഡി​ജി​റ്റ​ൽ റ​സീ​പ്റ്റ് ല​ഭി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മെ​ട്രാ​ഷ് ആ​പ്പി​ൽ ഈ ​പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​സ, ട്രാ​ഫി​ക്, റെ​സി​ഡ​ൻ​സി, മ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സേ​വ​ന​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ റി​പ്പോ​ർ​ട്ടി​ങ് തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ മെ​ട്രാ​ഷ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്നു.

Tags:    
News Summary - Let's beat the traffic of friends, now with Metrash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.