ദോഹ: മേഖലയിലെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയെ കുറിച്ചും ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും വിലയിരുത്തി. കൂടാതെ, നിലവിലെ സംഘർഷ സാഹചര്യം സമുദ്ര സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കുന്നുണ്ടെന്ന് ഇരുവരും വിശദീകരിച്ചു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെയും സമാധാനപരമായ പരിഹാരങ്ങൾ ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഖത്തർ അമീർ എടുത്തുപറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുമായി സഹകരിച്ച്, മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.