ഇൻലൈൻ സ്കേറ്റിങ്ങിന്റെ വേഗതക്കൊപ്പം അനായാസം ഒന്ന് മുതൽ 150 വരെയുള്ള സംഖ്യകളുടെ വർഗങ്ങൾ (Squares) ഉരുവിട്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി കൊച്ചു മിടുക്കൻ ഇഷാൻ ഖാൻ. അഞ്ചു മിനിറ്റും 54 സെക്കൻഡും സമയമെടുത്താണ് ഒരു കിലോമീറ്റർ ദൂരം ഇൻലൈൻ സ്കേറ്റിങ് നടത്തിയും, അതേസമയം 150 വരെയുള്ള സംഖ്യകളുടെ വർഗങ്ങൾ വേഗത്തിൽ ഉരുവിട്ടും പത്തുവയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചത്. അസാധാരണമായ ഏകാഗ്രതയും ശാരീരികക്ഷമതയും ഒരേസമയം പ്രകടിപ്പിച്ചാണ് അവാർഡ് നേട്ടം സ്വന്തമാക്കിയത്.
പത്തു വയസ്സിനുള്ളിൽ 770 പുസ്തകങ്ങൾ വായിച്ചതിന് ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിന്റെ ഐ.ബി.ആർ അച്ചീവർ അംഗീകാരവും ഇഷാൻ ഖാൻ നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഹരിയാനയിലെ ഗൂർഗവണിൽ നടന്ന സി.ബി.എസ്.ഇ ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിൽ നിന്നും 500 മീറ്റർ, 300 മീറ്റർ, അണ്ടർ 11 കാറ്റഗറിയിൽ ഇഷാൻ ഖാൻ മത്സരിച്ചിട്ടുണ്ട്.
പിതാവ് മലപ്പുറം സ്വദേശി അംജത്ഖാനും മാതാവ് അഞ്ചാലുമൂട് സ്വദേശി സുഹൈന ഫൈസിയും പിന്തുണയുമായി ഒപ്പമുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയ ഇഷാൻ ഖാൻ ദോഹയിലെ സ്കോളർസ് ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.