1. ദോ​ഹ ബി​ൻ സൈ​ദ് ഹാ​ളി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്റെ സ​ദ​സ്സ് 2. ഹു​സൈ​ൻ സ​ല​ഫി സം​സാ​രി​ക്കുന്നു

ജീ​വി​ത​വി​ജ​യം ന​ന്മ​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ -ഹു​സൈ​ൻ സ​ല​ഫി

ദോ​ഹ: ആ​രോ​ഗ്യ​വും സ​മ​യ​വും ന​ന്മ​യു​ടെ മാ​ർ​ഗ​ത്തി​ൽ ചെ​ല​വ​ഴി​ക്കു​ക വ​ഴി പ​ര​ലോ​ക ജീ​വി​തം ര​ക്ഷ​പ്പെ​ടു​ത്താ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും, ന​ല്ല കാ​ര്യ​ങ്ങ​ൾ നാ​ളേ​ക്ക് മാ​റ്റി​വെ​ക്കാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​മു​ഖ പ​ണ്ഡി​ത​നും ഷാ​ർ​ജ മ​സ്ജി​ദ് അ​ൽ​അ​സീ​സ് ഖ​തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി.ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ക​ർ​മ​ഫ​ല​ങ്ങ​ളാ​ണ് നാ​ളെ അ​നു​ഭ​വി​ക്കു​ക, അ​തി​നാ​ൽ സ​ൽ​ക​ർ​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണം. പ്ര​ശം​സ​ക്കും പ്ര​ശ​സ്തി​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​യി മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഉ​ണ​ർ​ത്തി.

ശൈ​ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്‌​മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഫ​റ​ൻ​സി​ൽ ‘ജീ​വി​തം അ​ട​യാ​ള പ്പെ​ടു​ത്തു​ക നാ​ളേ​ക്ക് വേ​ണ്ടി’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദോ​ഹ ബി​ൻ സൈ​ദ് ഹാ​ളി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സ് ഇ​സ്‍ലാ​മി​ക ക​ൾ​ച​റ​ൽ സെ​ക്ഷ​ൻ മേ​ധാ​വി അ​ഹ്‌​മ​ദ്‌ അ​ബ്ദു​റ​ഹീം അ​ത്വ​ഹാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‍ലിം ക​മ്യൂ​ണി​റ്റി കോ​ഓ​ഡി​നേ​റ്റ​റാ​യ അ​ബ്ദു​റ​ഷീ​ദ് അ​ൽ​കൗ​സ​രി, കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി, ഉ​മ്മ​ർ ഫൈ​സി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ടാ​ല​ന്റ് ഹ​ണ്ട് ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഹു​സൈ​ൻ സ​ല​ഫി നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Success in life is through positive actions - Hussain Salafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.