ഇ.എം.എസ് അവാർഡ് ദാന ചടങ്ങിൽ ഗോൾഡ് കസ്റ്റമർ കെയർ അവാർഡ്, പെർഫോമൻസ്
അവാർഡ് പുരസ്കാരങ്ങൾ ഖത്തർ പോസ്റ്റ് അധികൃതർ ഏറ്റുവാങ്ങുന്നു
ദോഹ: പ്രവർത്തന മികവിലും മികച്ച ഉപഭോക്തൃ സേവനത്തിലും അന്താരാഷ്ട്ര തലത്തിൽ വീണ്ടും അവാർഡ് നേട്ടവുമായി ഖത്തർ പോസ്റ്റ്. സ്വിറ്റ്സർലൻഡിലെ ബേണിൽ നടന്ന 2025 ലെ ഇ.എം.എസ് അവാർഡ് ദാന ചടങ്ങിൽ ഗോൾഡ് കസ്റ്റമർ കെയർ അവാർഡ്, പെർഫോമൻസ് അവാർഡ് എന്നീ രണ്ട് പുരസ്കാരങ്ങളാണ് ഖത്തർ പോസ്റ്റ് സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ഖത്തർ പോസ്റ്റ് അവാർഡ് നേട്ടം കൈവരിക്കുന്നത്.
സേവന നിലവാരം, ഉപഭോക്താക്കളോടുള്ള പെരുമാറ്റം, കാര്യക്ഷമമായ ആശയവിനിമയം എന്നിവ പരിഗണിച്ചാണ് ഗോൾഡ് കസ്റ്റമർ കെയർ അവാർഡ് സ്വന്തമാക്കിയത്. വേഗതയേറിയ ഡെലിവറി, വിശ്വാസ്യത എന്നിവയ്ക്കാണ് പെർഫോമൻസ് അവാർഡ് ലഭിച്ചത്. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ആസ്ഥാനത്ത് നടന്ന ഇ.എം.എസ് കോഓപറേറ്റീവ് ബോർഡ് യോഗത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ നേട്ടം ഖത്തർ പോസ്റ്റിന്റെ പരിശ്രമത്തിന്റെയും ഉയർന്ന സേവന സന്നദ്ധതയുടെയും തെളിവാണെന്ന് സി.ഇ.ഒ ഹസ്സൻ ജാസിം അൽ സയീദ് പറഞ്ഞു. മികച്ച പ്രവർത്തന മികവിലൂടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച ലോജിസ്റ്റിക്സ് സേവന വിഭാഗമായി മാറാൻ ഖത്തർ പോസ്റ്റിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.