ദോഹ: ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഖത്തർ പ്രവാസികളായ തെക്കൻ ജില്ലക്കാർക്ക് സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) യാത്രയയപ്പ് നൽകി. ചടങ്ങിൽ അദ്നാൻ ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ് സ്വാഗതവും പ്രസിഡന്റ് ബിലാൽ ഹരിപ്പാട് ആമുഖ പ്രഭാഷണവും നടത്തി. തുടർന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന എം.ടി. അസീം, തസിൻ അമീൻ, സജീം പടിപ്പുര, താഹ കോട്ടയം, സക്കരിയ കൊല്ലം തുടങ്ങിയവരും കുടുംബവും സംസാരിച്ചു.
സ്കിയ മുൻ പ്രസിഡന്റ് അബ്ദുൽ ജലീൽ, റിയാസ് അഹമ്മദ്, സുധീർ അബ്ദുൽ റഹീം, ടി.കെ. ഹാഷിം എന്നിവർ സംസാരിച്ചു. സ്കിയ ഉപദേശക സമിതി അംഗം ഫക്രുദീൻ അലി അഹമ്മദ് സമാപന പ്രഭാഷണവും പ്രാർത്ഥനയും നടത്തി. സ്കിയ ട്രഷറർ ഷാനവാസ് ഖാൻ നന്ദി പറഞ്ഞു.
സബാ സെയ്ൻ, നിസാം നജീം, റിയാസ് മാഹിൻ, അബ്ദുൽ കരീം ലബ്ബ, ഹുസൈൻ പായിപ്പാട്, നൗഷാദ് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.