ഇ​ന്ത്യ-ഖ​ത്ത​ർ വ്യാ​പാ​ര, നി​ക്ഷേ​പ സ​ഹ​ക​ര​ണം ; കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും ഖ​ത്ത​ർ വി​ദേ​ശ വ്യാ​പാ​രകാ​ര്യ സ​ഹ​മ​ന്ത്രി​യും ആശയവിനിമയം ന​ട​ത്തി

ദോ​ഹ: ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള വ്യാ​പാ​ര -നി​ക്ഷേ​പ സ​ഹ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും അ​വ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ക​സി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച​ചെ​യ്ത് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും ഖ​ത്ത​ർ വി​ദേ​ശ വ്യാ​പാ​രകാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​യീ​ദും ആശയവിനിമയം ന​ട​ത്തി.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ര​ണ്ട് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നും വി​ത​ര​ണ ശൃ​ഖ​ല ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഇ​രു​മ​ന്ത്രി​മാ​രും ത​മ്മി​ൽ നിർണായക ആ​ശ​യ​വി​നി​മ​യം ന​ട​ന്ന​ത്. നി​ല​വി​ൽ മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ലും, പ്ര​ത്യേ​കി​ച്ച് വി​ത​ര​ണ ശൃം​ഖ​ല​യി​ലും ചെ​ലു​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.

ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്റെ​യും വി​ത​ര​ണ ശൃം​ഖ​ല​യു​ടെ​യും സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്ത​ണം. പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ര​സ്പ​ര സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും വി​ല​യി​രു​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.