ഗോ​ൾ​ഡ​ൻ പാ​സ് എ​ൽ.​എ​ൻ.​ജി പ്ലാ​ന്റ്; ഖ​ത്ത​ർ എ​ന​ർ​ജി ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു

ദോ​ഹ: അ​മേ​രി​ക്ക​യി​ലെ ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ ​ഗോ​ൾ​ഡ​ൻ പാ​സ് എ​ൽ.​എ​ൻ.​ജി പ്ലാ​ന്റി​ൽ നി​ന്ന് ആ​ദ്യ​ത്തെ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു. 1,74,000 ക്യൂ​ബി​ക് മീ​റ്റ​ർ എ​ൽ.​എ​ൻ.​ജി​യു​യ​മാ​യി ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ 'അ​ൽ ഖെ​യ്യ' ക​പ്പ​ൽ പു​റ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​ന​ത്തി​ൽ ഗോ​ൾ​ഡ​ൻ പാ​സ് എ​ൽ.​എ​ൻ.​ജി പ്ലാ​ന്റി​ലെ മൂ​ന്ന് ഉ​ൽ​പാ​ദ​ന യൂ​ണി​റ്റു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​ൽ നി​ന്നു​ള്ള ഉ​ൽ​പാ​ദ​നം ആ​രം​ഭി​ക്കു​ക​യും സു​സ്ഥി​ര​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഖ​ത്ത​ർ എ​ന​ർ​ജി​യും എ​ക്സോ​ൺ മൊ​ബീലും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി ടെ​ക്സാ​സി​ലെ സ​ബി​ൻ പാ​സി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഖ​ത്ത​ർ എ​ന​ർ​ജി​ക്ക് 70 ശ​ത​മാ​ന​വും എ​ക്സോ​ൺ മൊ​ബീലി​ന് 30 ശ​ത​മാ​ന​വു​മാ​ണ് പ​ങ്കാ​ളി​ത്ത​മു​ള്ള​ത്.

പ്ലാ​ന്റി​ലെ ര​ണ്ടാ​മ​ത്തെ യൂ​ണി​റ്റ് 2026 സെ​പ്റ്റം​ബ​റി​ലും, മൂ​ന്നാ​മ​ത്തെ യൂ​ണി​റ്റ് 2027 ആ​ദ്യ​ത്തി​ലും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മൂ​ന്ന് യൂ​ണി​റ്റു​ക​ളും ചേ​ർ​ന്ന് പ്ലാ​ന്റ് പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 18 ദ​ശ​ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​ന​മാ​ണ് ഗോ​ൾ​ഡ​ൻ പാ​സ് പ്ലാ​ന്റി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ൽ 70 ശ​ത​മാ​ന​വും ഖ​ത്ത​ർ എ​ന​ർ​ജി ട്രേ​ഡി​ങ് വ​ഴി വി​പ​ണ​നം ചെ​യ്യും.

​ഗോ​ൾ​ഡ​ൻ പാ​സ് പ്ലാ​ന്റി​ൽ​നി​ന്നു​ള്ള ആ​ദ്യ​ത്തെ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രി​ദ അ​ൽ ക​അ​ബി സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. ഇ​തൊ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും, വ​ർ​ധി​ച്ചു​വ​രു​ന്ന എ​ൽ.​എ​ൻ.​ജി ആ​വ​ശ്യ​ങ്ങ​ളെ നി​റ​വേ​റ്റാ​നും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സു​സ്ഥി​ര​മാ​യ ഊ​ർ​ജ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Golden Pass LNG Plant; QatarEnergy starts exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.