ദോഹ: ഖത്തറിലേക്കുള്ള എയർ കാർഗോ വ്യക്തിഗത ഇറക്കുമതികളുടെ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ ലളിതമാക്കുന്നതിനായി കസ്റ്റംസ് വിഭാഗവും ഖത്തർ ഏവിയേഷൻ സർവിസസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. എയർ കാർഗോ വഴി എത്തുന്ന വ്യക്തിഗത ഇറക്കുമതി വസ്തുക്കൾക്കായി സംയുക്ത ഏകോപന സംവിധാനം സ്ഥാപിക്കുന്നതിനാണ് ധാരണാപത്രത്തലൂടെ ലക്ഷ്യമിടുന്നത്. ഇത് സാധനങ്ങൾ വിട്ടുനൽകുന്ന നടപടികൾ കൂടുതൽ വേഗത്തിലാക്കുകയും കസ്റ്റംസ് ക്ലിയറൻസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, കസ്റ്റംസ് പോർട്ട്സ് അഫയേഴ്സ് അസിസ്റ്റന്റ് ചെയർമാൻ അഹമ്മദ് യൂസഫ് അൽ സഹ്ൽ, ഖത്തർ ഏവിയേഷൻ സർവിസസ് എയർ കാർഗോ ചീഫ് ഓഫിസർ മാർക്ക് ആന്റണി ഡ്രഷും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുവിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
കസ്റ്റംസ് ക്ലിയറൻസ് പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കുക, നടപടിക്രമങ്ങൾ ലഘൂകരിക്കുക, ലോജിസ്റ്റിക്സ് ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനക്ഷമത വർധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ഇരുവിഭാഗവും സഹകരിച്ച് പ്രവർത്തിക്കും. രാജ്യത്തെ കസ്റ്റംസ് ക്ലിയറൻസ് സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്നതിനും, ഇറക്കുമതി നടപടികളിൽ ഉയർന്ന കാര്യക്ഷമതയും വേഗതയും ഉറപ്പുവരുത്തുന്നതിനുമായി അതോറിറ്റി നടപ്പാക്കുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.