മ​സ്ജി​ദു​ൽ അ​ഖ​്സ​യി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം; പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി അ​പ​ല​പി​ച്ച് എട്ട് അ​റ​ബ് -മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ

ദോ​ഹ: ജ​റു​സ​ലേ​മി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തെ​യും അ​തി​ക്ര​മ​ത്തെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് അ​റ​ബ് -മു​സ്‌​ലിം രാ​ജ്യ​ങ്ങ​ൾ. ജ​റു​സ​ലേ​മി​ലെ ഇ​സ്‌​ലാ​മി​ക, ക്രി​സ്ത്യ​ൻ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി​യും പ്രാ​ധാ​ന്യ​വും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ക​ർ ലം​ഘി​ക്കു​ന്ന​താ​യി ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡാ​ൻ, യു.​എ.​ഇ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്താ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി​യ എ​ന്നീ എ​ട്ടു രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പു​റ​ത്തി​റ​ക്കാ​യ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​സ്രാ​യേ​ൽ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്കും പ​രി​സ​ര​ത്തേ​ക്കും ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും തീ​വ്ര​പ​ക്ഷ​ക്കാ​രാ​യ മ​ന്ത്രി​മാ​രും ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ​യും അ​വി​ട​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തി​നെ​യും മ​ന്ത്രി​മാ​ർ അ​പ​ല​പി​ച്ചു. ഈ ​പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ് ലിം ​വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​വു​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​റു​സ​ലേ​മി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ്രാ​ധാ​ന്യ​വും നി​ല​വി​ലെ സ്ഥി​തി​യും മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​മാ​ർ ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​തി​ന്റെ പ്രാ​ധാ​ന്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജോ​ർ​ഡാ​ൻ വ​ഹി​ക്കു​ന്ന പ​ങ്കി​നെ അ​വ​ർ ശ​രി​വെ​ച്ചു. അ​ൽ അ​ഖ്‌​സ പ​ള്ളി മു​സ്‌​ലിം​ക​ളു​ടെ ആ​രാ​ധ​ന​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്നും, ഇ​തി​ന്റെ ന​ട​ത്തി​പ്പി​ലും നി​യ​ന്ത്ര​ണ​ത്തി​ലും പൂ​ർ​ണ്ണ അ​വ​കാ​ശം ജോ​ർ​ഡാ​നി​ലെ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​റു​സ​ലേം വ​ഖ​ഫ് വി​ഭാ​ഗ​ത്തി​നാ​ണെ​ന്നും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി.

പു​തു​താ​യി 30ല​ധി​കം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഇ​സ്രാ​യേ​ൽ അ​നു​മ​തി ന​ൽ​കി​യ​തി​നെ​യും, വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ക്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ന് യാ​തൊ​രു പ​ര​മാ​ധി​കാ​ര​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി​മാ​ർ, 1967ലെ ​അ​തി​ർ​ത്തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്ക​മ​മെ​ന്നും ആ​വ​ർ​ത്തി​ച്ചു.

വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും, ഇ​സ്രാ​യേ​ലി​ന്റെ അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Israeli occupation of Al-Aqsa Mosque; Eight Arab-Muslim countries condemn provocative action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.