ശാന്തിനികേതൻ സ്കൂളിലെ ജീവനക്കാരെ കുട്ടികൾ ഉപഹാരം നൽകി ആദരിക്കുന്നു
Posted On
date_range Updated On
date_range തൊഴിലാളി ദിനത്തിൽ സ്കൂൾ ജീവനക്കാർക്ക് വിദ്യാർഥികളുടെ ആദരവ്
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചു. സ്കൂൾ പ്രവർത്തനത്തിലും കുട്ടികളുടെ കാര്യങ്ങളിലും നിതാന്ത ജാഗ്രതയോടെ ജോലിചെയ്യുന്ന അനധ്യാപകരെ ആദരിച്ചുകൊണ്ടായിരുന്നു തൊഴിലാളി ദിനം നടത്തിയത്. നിസ്വാർഥ സേവനം ചെയ്യുന്ന 50ഓളം ജീവനക്കാർക്ക് നിത്യോപയോഗ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ നൽകി. ജീവനക്കാരെ ആദരിച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.