സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ‘സ​മാ​ല 2024’ സ​മ്മ​ർ ക്യാ​മ്പ്

സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ‘സ​മാ​ല സ​മ്മ​ർ ക്യാ​മ്പ്’ സ​മാ​പി​ച്ചു

ദോ​ഹ: വി​ജ്ഞാ​നം-​വി​നോ​ദം-​വ്യ​ക്തി​ത്വ വി​കാ​സം എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ല്‍കി സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ‘സ​മാ​ല 2024’ സ​മ്മ​ർ ക്യാ​മ്പ് സ​മാ​പി​ച്ചു.

ഖ​ത്ത​റി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഷ​ഹാ​നി​യ റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ക്യാ​മ്പ് സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ബീ​ർ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച യാ​ത്ര​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്.

വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പ് യൂ​ത്ത്ഫോ​റം പ്ര​സി​ഡ​ന്റ് ബി​ൻ​ഷാ​ദ് പു​ന​ത്തി​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഠ​ന ക്ലാ​സു​ക​ൾ, ക​രി​യ​ർ ഫോ​ക്ക​സ്, സ​ർ​ഗ സ​ദ​സ്സ്, ക്വി​സ് പ്രോ​ഗ്രാം, ച​ർ​ച്ച സം​ഗ​മ​ങ്ങ​ൾ, ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ, നീ​ന്ത​ൽ, ക​മ്പ​വ​ലി മ​ത്സ​രം, ഗെ​യി​മു​ക​ൾ, ക​ലാ​വി​ഷ്കാ​ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ഷ​ഫീ​ഖ് അ​ലി, അ​ലി അ​ൽ​ഖാ​സ്‌​മി, ഹാ​ഫി​ദ് അ​ബ്ദു​ല്ല, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, മി​സ്അ​ബ്, ത്വ​യ്യി​ബ ഇ​ബ്രാ​ഹീം, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ, വി.​എ​ൻ. ആ​ബി​ദ്, ക​രീം​ഗ്ര​ഫി ക​ക്കോ​വ്, ഡോ. ​അ​ബ്ദു​ൽ വാ​സി​അ്‌, റി​യാ​സ് അ​ബ്ദു​ൽ റ​സാ​ഖ്, അ​ഹ്‌​മ​ദ്‌ അ​ൻ​വ​ർ, അ​ലി അ​ജ്മ​ല്‍ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മാ​ഹി​ർ അ​ബു​ൽ​റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ നാ​ട്ടി​ൻ പു​റ​ത്തെ ഓ​ല​മേ​ഞ്ഞ ചാ​യ​പ്പീ​ടി​ക​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ത​ട്ടു​ക​ട​യി​ൽ നാ​ട​ൻ രു​ചി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ആ​സ്വ​ദി​ച്ചു.

ഏ​റ്റ​വും ന​ല്ല ക്യാ​മ്പ് അം​ഗ​മാ​യി മു​ഹ​മ്മ​ദ് ബ​സ്സാ​മും ഹീ​റോ ഓ​ഫ് ‘സ​മാ​ല’ ആ​യി അ​മാ​ൻ അ​ർ​ഷ​ദും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ർ​ഷ​ദ്, സു​ഹൈ​ല്‍, ജം​ഷീ​ദ് ഇ​ബ്രാ​ഹിം, റ​ശാ​ദ്, വ​സീം, ജ​സീം, ഷാ​ദി​ൽ, മു​ഹ​മ്മ​ദ് എം. ​ഖാ​ദ​ർ, അ​ബ്‌​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​മ്മ​ദ് ഫ​ർ​ഹാ​നാ​യി​രു​ന്നു ജ​ന​റ​ൽ ക​ൺ​വീ​ന​ർ. സ​മാ​പ​ന സം​ഗ​മ​ത്തി​ൽ സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​അ​ർ​ഷ​ദ്, യൂ​ത്ത് ഫോം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് റ​ഹ്മാ​ൻ, വി​മ​ൻ ഇ​ന്ത്യ പ്ര​തി​നി​ധി അ​മീ​ന മു​ബാ​റ​ക്, സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Students India Zamala Summer Camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.