ഐ.സി.എഫ് ഖത്തർ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റിൽ ചാമ്പ്യന്മാരായ ബദ്റുൽ ഹുദാ ടീം
ദോഹ: ഐ.സി.എഫ് ഖത്തർ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചു. വിദ്യാർഥികളുടെ സർഗ വൈഭവം പെയ്തിറങ്ങിയ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോൾ ബദ്റുൽ ഹുദാ ടീം 262 പോയന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. നജ്മുൽ ഹുദ, ശംസുൽ ഹുദ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അൽറയ്യാൻ ഷെർബോൺ ബ്രിട്ടീഷ് സ്കൂളിൽ ഉച്ചക്ക് നടന്ന പ്രൗഢമായ ഉദ്ഘാടനം സംഗമം നോർക്ക ഡയറക്ടർ സി.വി. റപ്പായി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഖത്തർ നാഷനൽ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജെബി കെ. ജോൺ, സൗദി ഗ്രൂപ് എം.ഡി മുസ്തഫ, ഹോട്ട് പാക്ക് എം.ഡി.പി എസ്.എം.എ. ഹുസ്സൈൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് നൗഷാദ് അബു, ഷഹബാസ് തങ്ങൾ, സിറാജ് തങ്ങൾ, സിറാജ് ചൊവ്വ, മുനീർ കെ.സി.എഫ്, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ, അബ്ദുൽ അസീസ് സഖാഫി പാലോളി തുടങ്ങിയവർ സംബന്ധിച്ചു. ഐ.സി.എഫ് ഖത്തർ നാഷനൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി സ്വാഗതവും റഹ്മത്തുല്ലഹ് സഖാഫി നന്ദിയും പറഞ്ഞു.
രാത്രി നടന്ന സമാപന സംഗമം ഐ.സി.സി ജനറൽ സെക്രട്ടറി ജോസഫ് അബ്രഹാം ഉദ്ഘാടനം ചെയ്തു. അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷതവഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ വിജയികൾക്കുള്ള ട്രോഫി നൽകി. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി വിതരണം ചെയ്തു. റഹ്മത്തുല്ല സഖാഫി, ഡോ. അബ്ദുൽ ഹമീദ്, ഉമർ കുണ്ടുതോട്, സലിം കുറുകത്താണി, മറ്റു ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളും സംബന്ധിച്ചു. ജവാദ് സഖാഫി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.