കു​ട്ടി​ക​ളു​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡ് ആ​യ 'ഹി​ബോ​ബി' വെ​ൻ​ഡോം മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ

കു​ട്ടി​ക​ളു​ടെ ബ്രാ​ൻ​ഡ് ‘ഹി​ബോ​ബി’ വെ​ൻ​ഡോം മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ദോ​ഹ: കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, ആ​ക്‌​സ​സ​റി ഉ​ൽ​പ​ന്ന​ങ്ങ​ളൊ​രു​ക്കി പ്ര​മു​ഖ റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡ് ആ​യ ഹി​ബോ​ബി, ഖ​ത്ത​റി​ലെ പു​തി​യ സ്റ്റോ​ർ വെ​ൻ​ഡോം മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ‘സോ ​നാ​ച്ചു​റ​ൽ, സോ ​ഹി​ബോ​ബി’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ 2019 ൽ ​സ്ഥാ​പി​ത​മാ​യ ഹി​ബോ​ബി കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ആ​ക്‌​സ​സ​റി​ക​ൾ, ബേ​ബി കെ​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​ട്ടി​ക​ൾ​ക്ക് സു​ഖ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തും ഗു​ണ​മേ​ന്മ​യും ആ​ക​ർ​ഷ​ക ഫാ​ഷ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ മൂ​ല്യ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് ഓ​രോ ബേ​ബി കെ​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ സ്റ്റോ​ർ വ​ക്റ​യി​ലെ എ​സ്ദാ​ൻ മാ​ളി​ൽ ആ​രം​ഭി​ച്ച​ശേ​ഷം, വെ​ൻ​ഡോം മാ​ളി​ൽ ഹി​ബോ​ബി​യു​ടെ പു​തി​യ ഷോ​റും ബ്രാ​ൻ​ഡി​ന്റെ വ​ർ​ധി​ച്ച സ്വാ​ധീ​നം പ്ര​ക​ട​മാ​ക്കു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്റ​ർ​ടെ​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല ഖ​ലീ​ഫ എ.​ടി അ​ൽ സു​ബ​ഇ, ഇ​ന്റ​ർ​ടെ​ക് സി.​എ​ഫ്.​ഒ ജോ​ർ​ജ് തോ​മ​സ്, ഹി​ബോ​ബി ബ്രാ​ൻ​ഡ് പ്രി​ൻ​സി​പ്പ​ൽ യു​ൻ ഗാ​വോ, ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ റ​ജീ​ന ശ​ർ​മ, ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ്പി​ന്റെ​യും വെ​ൻ​ഡോം മാ​ളി​ന്റെ​യും പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​ർ​പ്രൈ​സു​ക​ളും, ആ​ദ്യ​ത്തെ 100 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Children's brand 'Hibobi' launches at Vendome Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.