ദോഹ: സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂൾ വാർഷികാഘോഷം ലാരിയസ് -2026 ഫെബ്രുവരി 13ന് വൈകീട്ട് നാലു മുതൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ അൽ മയാസാ തിയറ്ററിൽ നടക്കും.
ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. സാലിഹ് അബ്ദുള്ള അൽ സുലൈതി, 24 ന്യൂസ് ചാനൽ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സീനിയർ കൺസൾട്ടന്റ് ലെറ്റിഫ അബുഹംറ, അൽ അസ്ഹർ ഗ്രൂപ് ചെയർമാൻ ഡോ. കെ.എം. മൂസ ഹാജി എന്നിവർ പങ്കെടുക്കും. പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള ആദരവും, വിവിധ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.